Press Club Vartha

ചലച്ചിത്ര അക്കാദമിയില്‍ ഭിന്നിപ്പില്ല; സംവിധായകൻ രഞ്ജിത്ത്

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയില്‍ ഭിന്നിപ്പില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത്. മാത്രമല്ല ആരും സമാന്തര യോഗം ചേർന്നിട്ടില്ലെന്നും രഞ്ജിത്ത് വ്യക്തമാക്കി. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജി വയ്ക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര അക്കാദമിയുടെ എക്‌സിക്യൂട്ടീവ് ബോഡി ഒരു അംഗത്തെക്കൂടി ഉള്‍പ്പെടുത്തി വിപുലപ്പെടുത്താനാണ് നിലവിലെ തീരുമാനം. കുക്കൂ പരമേശ്വരനെ നിർദ്ദേശിക്കുമെന്നും രഞ്ജിത്ത് പറഞ്ഞു. തനിക്കെതിരെ പരാതി ഉണ്ടെങ്കില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കട്ടെയെന്നും രഞ്ജിത് കൂട്ടിച്ചേർത്തു.

Share This Post
Exit mobile version