
അബുദാബി: അബുദാബിയിൽ പുതിയ റഡാർ സംവിധാനം പ്രവർത്തനക്ഷമമായതായി അബുദാബി പോലീസ് അറിയിച്ചു.
ഓവർടേക്ക് ചെയ്യുകയും വാഹനങ്ങൾക്ക് മുന്നിലൂടെ മനപ്പൂർവ്വം റോഡിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നവരെ ഈ ഓട്ടോമാറ്റിക് റഡാർ സിസ്റ്റം നിരീക്ഷിക്കും.
EXIT-I റഡാർ എന്ന് വിളിക്കുന്ന ഈ സംവിധാനം, ഡ്രൈവിംഗ് സമയത്ത് നിയമങ്ങൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് നിവാസികളെ അറിയിക്കാൻ ലക്ഷ്യമിടുന്നതായി അതോറിറ്റി അറിയിച്ചു.
വാഹനങ്ങൾക്ക് മുൻഗണന നൽകുന്നതിനും അംഗീകൃത സ്ഥലങ്ങളിൽ നിന്ന് പ്രവേശിക്കുന്നതിനുമുള്ള അവബോധം വർദ്ധിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു. നിയമലംഘനങ്ങൾ കൂട്ടാനല്ല, ഗതാഗത സുരക്ഷ വർധിപ്പിക്കാനാണ് ക്യാമറകളുടെ ഉദ്ദേശമെന്നും പോലീസ് പറഞ്ഞു.