തിരുവനന്തപുരം: സമാധാനത്തിന്റെ സന്ദേശവുമായി ഇന്ന് ലോകമെമ്പാടുമുള്ള ജനങ്ങൾ ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു. കാലിത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നുവീണ ദിവസമാണിന്ന്. പള്ളികളിൽ പാതിരാ കുർബനയിലടക്കം വിശ്വാസികൾ വിവിധ പ്രാർഥനാ ചടങ്ങുകളിൽ പങ്കെടുത്തു. പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്.
ക്രിസ്തുമസിനോടനുബന്ധിച്ച് വിവിധ ദേവാലയങ്ങളിൽ തിരുപ്പിറവി ശുശ്രൂഷകൾ നടന്നു. ലോകമെങ്ങുമുള്ളവർക്ക് ഫ്രാൻസിസ് മാർപാപ്പ ക്രിസ്മസ് ആശംസകൾ നേർന്നു. അതേ സമയം ക്രിസ്തുമസിനോടനുബന്ധിച്ച് സംസ്ഥാനത്ത് പലയിടത്തും ബിജെപി നേതാക്കൾ ക്രൈസ്തവ ദേവാലയങ്ങളിൽ സന്ദർശനം നടത്തി. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാക്കളും ക്രിസ്തുമസ് സന്ദേശം നൽകി. പ്രധാനമന്ത്രിയുടെ വസതിയിൽ ക്രിസ്തുമസ് ആഘോഷം നടക്കും.