Press Club Vartha

ജനാധിപത്യ സമരങ്ങളെ അടിച്ചൊതുക്കാൻ ഗൂഡാലോചന നടക്കുന്നു: കെ.എസ്.യു

തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡിജിപി ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട് കെ.എസ്.യു നേതാക്കളെ കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ അപേക്ഷ കോടതി തള്ളിയത് സർക്കാരിൻ്റെയും പോലീസിൻ്റെയും ദാർഷ്ട്യത്തിനും ദിക്കാരത്തിനും ലഭിച്ച മറുപടി എന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ.ബോധപൂർവ്വം സമരത്തെ അടിച്ചമർത്തിയത് പോലീസാണ്. ജനാധിപത്യപരമായുള്ള പ്രതിപക്ഷ സമരങ്ങളെ അടിച്ചൊതുക്കാൻ ഗൂഡാലോചന നടത്തുന്നത് സർക്കാരും പോലീസുമാണെന്നും അലോഷ്യസ് സേവ്യർ കുറ്റപ്പെടുത്തി.അനീതികൾക്കെതിരെ നിർഭയം പോരാട്ടം തുടരുമെന്നും കേരളാ പോലീസ് ഭരണവിലാസം സംഘമായി അധ:പതിച്ചുവെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു.ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് എ.ഡി തോമസിനെയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസിനെയും ക്രൂരമായി മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കേസെടുക്കാൻ നിർദ്ദേശിച്ച കോടതി നടപടി സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

*മഹാത്മാഗാന്ധിയെ അപമാനിച്ച എസ്.എഫ്.ഐ നേതാവിൻ്റെ നടപടി പ്രതിഷേധാർഹം: കെ.എസ്.യു*

രാഷ്ട്രപിതാവിനെ അപമാനിച്ച എസ്.എഫ്.ഐ ആലുവാ ഏരിയാ കമ്മിറ്റി അംഗം അദീൻ നാസറിൻ്റെ നടപടി പ്രതിഷേധാർഹമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ.അദീനെതിരെ സംഘടനാപരമായും നിയമപരവുമായും മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാത്മാഗാന്ധിയെ അപമാനിക്കാനുള്ള സംഘപരിവാർ സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങൾ എസ്.എഫ്.ഐ ഏറ്റെടുത്തോ എന്ന് സംസ്ഥാന നേതൃത്വംവ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂളിംഗ് ഗ്ലാസ് വെച്ച് വീഡിയോ എടുക്കുകയും, എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ എന്നുമുള്ള പരിഹാസവും ഗൗരവതരമാണ്. ഇത്തരം ചെയ്തികൾക്കെതിരെ കർശ്ശന നടപടി സ്വീകരിക്കണം. വിദ്യാർത്ഥി മനസ്സുകളിൽ നിന്ന് സ്ഥാനം നഷ്ടപ്പെട്ട എസ്.എഫ്.ഐ സർക്കാരിൻ്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കെതിരെ ശബ്ദമുയർത്താൻ ആർജ്ജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share This Post
Exit mobile version