Press Club Vartha

‘ഭാരത് അരി’ പൊതുവിപണിയിൽ ഇറക്കാനൊരുങ്ങി കേന്ദ്രം

ഡൽഹി: ഭാരത് അരിയുടെ പ്രഖ്യാപനം ഉടൻ നടത്താനൊരുങ്ങി കേന്ദ്ര സർക്കാർ. എഫ്‌സിഐ വഴി ശേഖരിക്കുന്ന അരി കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനാണ് നീക്കമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഈ അരിയ്ക്കാണ് ഭാരത് അരി എന്ന ബ്രാന്റിങ് നൽകുക.

ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് കുറഞ്ഞ വിലയില്‍ അരി വിപണിയിലിറക്കാനാണ് ആലോചന. 25 രൂപയ്ക്കോ 29 രൂപയ്ക്കോ അരി ജനങ്ങളിൽ എത്തിക്കും. നാഫെഡ്, എൻസിസിഎഫ്, കേന്ദ്രീയ ഭണ്ഡാർ ഔട്ട്ലെറ്റുകള്‍ വഴി അരി വിതരണം നടത്തും.

ഓപ്പൺ മാർക്കറ്റ് സെയിൽസ് പദ്ധതി വഴി നിലവിൽ നൽകുന്ന അതേ തുകക്ക് അരി നൽകണോ അതിലും കുറഞ്ഞ വിലയിൽ ലഭ്യമാക്കണോ എന്നതിലും സർക്കാർ തലത്തിൽ ചർച്ച നടക്കുന്നുണ്ട്. നിലവില്‍ ഭാരത് ആട്ട കിലോ 27.50 രൂപക്കും ഭാരത് പരിപ്പ് 60 രൂപക്കും കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യുന്നുണ്ട്.

Share This Post
Exit mobile version