Press Club Vartha

സംസ്ഥാന സ്‌കൂള്‍ കലോത്സവം; അടിയന്തര സാഹചര്യം നേരിടാന്‍ സുശക്ത സംവിധാനം

കൊല്ലം:അടിയന്തര സാഹചര്യം നേരിടാനുള്ള സുസജ്ജ സംവിധാനം കലോത്സവുമായി ബന്ധപ്പെട്ട് ഏര്പ്പെടുത്തി. ജില്ലാ കലക്ടര് അധ്യക്ഷനായ ജില്ലാതല ദുരന്തനിവാരണ അതോറിറ്റിയാണ് സംവിധാനം ഒരുക്കിയത്. അടിയന്തിര കാര്യനിര്വഹണ കേന്ദ്രമാണ് ആശ്രാമം മൈതാനത്ത് പ്രവര്ത്തിക്കുന്നത്. അടിയന്തരാവശ്യങ്ങള് തത്സമയം കണ്ട്രോള് റൂമിലേക്ക് അറിയിക്കാന് പ്രത്യേക കൗണ്ടറുമുണ്ട്.

ഓരോ ദിവസവും വിവിധ വകുപ്പുകള് കലോത്സവവുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളില് നടത്തുന്ന ഇടപെടലുകളുടെ വിവരങ്ങളും ഇതര അടിയന്തരവിഷയങ്ങളുടെ സംഗ്രഹവും വിനിമയം ചെയ്തുവരുന്നരീതിയിലാണ് സംഘാടനം.
വിവിധ വകുപ്പുകള്, അവയുടെ കലോത്സവ വേദികളിലെ ഫീല്ഡ് ഓഫീസുകള്, സംഘാടകസമിതി, വിവിധ ഉപസമിതികളുടെ പ്രധിനിധികള്, സ്റ്റേജ് മാനേജര്മാര് എന്നിവരെ ബന്ധപ്പെടുന്നതിനുള്ള വിവരങ്ങളെല്ലാം ലഭ്യമാക്കിയിട്ടുമുണ്ട്.
റവന്യൂ വകുപ്പ് മന്ത്രി കെ രാജന്, ജില്ലാ കലക്ടര് എന് ദേവീദാസ്, സബ് കലക്ടര് മുകുന്ദ് ഠാക്കൂര്, എ ഡി എം തുടങ്ങിയവര് കണ്ട്രോള് റൂം സന്ദര്ശിച്ച് സംവിധാനങ്ങള് പരിശോധിച്ചു.
Share This Post
Exit mobile version