തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിർഭയ സെല്ലിന് കീഴിൽ നമസ്‌തേ വിങ്‌സ് ടു ഫ്‌ളൈ എന്ന സന്നദ്ധ സംഘടന വെള്ളനാട് നടത്തുന്ന എസ്.ഒ.എസ് മോഡൽ ഹോമിൽ സെക്യൂരിറ്റി കം മൾട്ടി പർപ്പസ് ഹെൽപ്പർ തസ്തികയിലേക്കുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 10,000 രൂപ വേതനമായി ലഭിക്കും. 30 വയസിന് മുകളിൽ പ്രായമുള്ള, ബാധ്യതകളില്ലാത്ത, പത്താം ക്ലാസ് യോഗ്യതയുള്ളതും ഹോമിൽ മുഴുവൻ സമയം താമസിച്ച് ജോലി ചെയ്യാൻ താത്പര്യമുള്ളതുമായ സേവന സന്നദ്ധരായ സ്ത്രീകൾക്ക് പങ്കെടുക്കാം. അവിവാഹിതർ, ഭർത്താവിൽ നിന്ന് വേർപെട്ട് താമസിക്കുന്നവർ, വിധവകൾ എന്നിവർക്ക് മുൻഗണനയുണ്ടായിരിക്കുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ അറിയിച്ചു.
താത്പര്യമുള്ളവർ ഫോട്ടോ പതിച്ച ബയോഡാറ്റ, പത്താം ക്ലാസ് അസൽ സർട്ടിഫിക്കറ്റ്, പകർപ്പ് എന്നിവ സഹിതം ജനുവരി 23 രാവിലെ 11ന് പൂജപ്പുര ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2345121.