Press Club Vartha

ഫാർമസി രംഗത്തെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുക’: പാസ്വ സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

തിരുവനന്തപുരം:ഫാർമസ്യൂട്ടിക്കൽസ് ആൻറ് സെയിൽസ് മാനേജേഴ്സ് വെൽഫെയർ അസോസിയേഷൻ (പാസ്വ) സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും സംസ്ഥാന പ്രസിഡൻറ് എസ്. സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. തൊഴിലിടങ്ങളിലെ അന്യായ വിലക്കുകൾ അവസാനിപ്പിക്കുക, പ്രവേശന ഫീസുകൾ റദ്ദാക്കുക, മാനേജർമാരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തുക, ഓൺലൈൻ വിൽപനയുടെ ക്രെഡിറ്റ് വിപണന തൊഴിലാളികൾക്ക് നൽകുക, മാനേജർമാരുടെ തൊഴിൽ സംരക്ഷണവും മിനിമം വേതനവും ഉറപ്പാക്കുക, ഔഷധങ്ങളുടെയും കൺസ്യൂമർ ഉൽപ്പന്നങ്ങളുടെയും വിപണനവും സുരക്ഷിതവും സുതാര്യവുമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.

വിവിധ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് വേണ്ടി ജോലിചെയ്യുന്ന കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നുള്ളവർ മാർച്ചിലും ധർണയിലും പങ്കെടുത്തു. മാനേജർമാരുടെ തൊഴിൽ പ്രശ്നം എന്നതിലുപരി പൊതുജനാരോഗ്യത്തെയും സാരമായി ബാധിക്കുന്ന പ്രശ്നങ്ങളാണ് തങ്ങൾ ഉന്നയിക്കുന്നതെന്നും സർക്കാർ അതിനാവശ്യമായ പരിഹാരം കാണണമെന്നും ഉദ്ഘാടനം ചെയ്ത് സതീഷ് കുമാർ പറഞ്ഞു.

 

Share This Post
Exit mobile version