Press Club Vartha

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് എം.വി ഗോവിന്ദനെതിരെ വക്കീൽ നോട്ടീസ് അയച്ച് യൂത്ത് കോൺഗ്രസ്

M V Govindan during a press meet in Thiruvananthapuram. Photo: Manorama

തിരുവനന്തപുരം: ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് എം.വി ഗോവിന്ദനെതിരെ വക്കീൽ നോട്ടീസ് അയച്ച് യൂത്ത് കോൺഗ്രസ്. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ആണ് ജാമ്യ അപേക്ഷയിൽ സമർപ്പിച്ചത് എന്ന എംവി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യൂത്ത് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് എം വി ഗോവിന്ദന് ഇന്ന് വക്കീൽ നോട്ടീസ് അയച്ചത്.

പരസ്യമായി വാർത്താസമ്മേളനം വിളിച്ച് മാപ്പു പറയണമെന്നും, ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ടുമാണ് നോട്ടീസ്. പത്രസമ്മേളനത്തിന് ശേഷം എം വി ഗോവിന്ദൻ പറഞ്ഞത് പച്ചക്കള്ളം ആണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഉച്ചയ്ക്ക് 12:30ന് മാത്രം ഇറങ്ങിയ കോടതി വിധിയുടെ വിശദാംശങ്ങളിലാണ് താൻ പറഞ്ഞ കാര്യങ്ങളുള്ളത് എന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന വ്യാജമാണ്. രാവിലെ 10.30 ന് ആണ് സിപിഎം സംസ്ഥാന സെക്രട്ടറി വാർത്താ സമ്മേളനം വിളിച്ചത്.

ഉച്ചയ്ക്ക് വരാനിരിക്കുന്ന കോടതി വിധിയെക്കുറിച്ച് രാവിലെ പറയാൻ ഇദ്ദേഹം ത്രികാലജ്ഞാനിയാണോ എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി ചോദിച്ചു. ഏഴു ദിവസത്തിനകം വാർത്താസമ്മേളനം വിളിച്ച് പറഞ്ഞതിൽ ക്ഷമ ചോദിച്ചില്ലെങ്കിൽ ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

Share This Post
Exit mobile version