Press Club Vartha

രാഹുൽ ഗാന്ധിയുടെ ഭാരത് ന്യായ് യാത്രയ്ക്ക് ഇന്ന് തുടക്കം

ഡല്‍ഹി: രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ യാത്ര’യുടെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും. രണ്ടാം ഘട്ടമായ ഭാരത് ന്യായ് യാത്ര ഇന്ന് മണിപ്പൂരിൽ നിന്നാണ് ആരംഭിക്കുന്നത്. തൗബാലിലെ കൊങ്ജോമിലെ യുദ്ധസ്മാരകത്തിൽ ആദരവ് അർപ്പിച്ച ശേഷമാകും രാഹുൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുക. മാർച്ച് 20ന് യാത്ര അവസാനിക്കും.

മണിപ്പൂരിൽ നിന്നും ആരംഭിക്കുന്ന യാത്ര, മേഘാലയ, ബിഹാർ തുടങ്ങിയ സ്ഥലനങ്ങളിലൂടെ കടന്ന് മുംബൈയില്‍ സമാപിക്കും. 85 ജില്ലകളിലൂടെ യാത്ര കടന്നുപോകും. മല്ലികാർജുൻ ഖാർഗെ, എഐസിസി അംഗങ്ങൾ എംപിമാർ ഉൾപ്പെടെയുള്ളവർ ആദ്യദിനം പരിപാടിയുടെ ഭാഗമാവും. പ്രത്യേകം തയ്യാറാക്കിയ ബസിലാകും യാത്ര. എന്നാൽ ചില സ്ഥലങ്ങളിൽ കാൽ നടയായും സഞ്ചരിക്കും. യാത്രയിലൂടെ നീളം വിവിധ വിഭാഗങ്ങളിലെ ആളുകളുമായി രാഹുല്‍ സംവദിക്കും.

മണിപ്പൂര്‍, നാഗാലാന്‍ഡ്, അസം, മേഘാലയ, പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ് ഗഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി 6200 കിലോമീറ്റര്‍ ദൂരമാണ് യാത്ര കടന്നുപോകുക.

Share This Post
Exit mobile version