Press Club Vartha

രാഹുൽ മാങ്കുട്ടത്തിന് ജാമ്യം ലഭിച്ചു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിന് ജാമ്യം ലഭിച്ചു. പ്രതിഷേധ സമരക്കേസുകളിലാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്. 50,000 രൂപ കെട്ടിവയ്ക്കുക, ആറാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുക എന്നീ ഉപാധികളോടെയാണ് രാഹുലിന് ജാമ്യം ലഭിച്ചത്.

സെക്രട്ടറിയേറ്റിലേക്കും ഡിജിപി ഓഫീസിലേക്കും നടന്ന പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട കേസുകളിലാണ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി എട്ടാം ദിവസമാണ് രാഹുലിന് നാലു കേസുകളിലും ജാമ്യം ലഭിക്കുന്നത്. പുറത്തിറങ്ങുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡൻറ് ബി വി ശ്രീനിവാസിന്‍റെ നേതൃത്വത്തിൽ ജയിലിൽ നിന്നും സ്വീകരിക്കും

Share This Post
Exit mobile version