
മാവേലിക്കര: ബിജെപി നേതാവ് രഞ്ജീത് ശ്രീനിവാസൻ കൊലപാതക കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച് കോടതി. ഇത്രയധികം പ്രതികൾക്ക് വധശിക്ഷ വിധിക്കുന്നത് അപൂർവമാണ്. മാവേലിക്കര അഡീഷണൻ സെക്ഷൻ കോടതിയാണ് ശിക്ഷ വിധിച്ചത്.
പ്രതികൾ പോപ്പുലർ ഫ്രണ്ട്, എസ് ഡി പി ഐ പ്രവർത്തകർ. 14 പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി. ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. കേസിലെ പത്താം പ്രതിയാണ് ചികിത്സയിൽ കഴിയുന്നത്.
2021 ഡിസംബർ 19ന് രൺജീത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.