Press Club Vartha

ഏകസിവിൽ കോഡും പൗരത്വനിയമവും വർഗീയത ഉപയോഗിച്ച് അധികാരം ഉറപ്പാക്കാനുള്ള ബിജെപി തന്ത്രം; അഹമ്മദ് ദേവർകോവിൽ

തിരുവനന്തപുരം:രാമക്ഷേത്രപ്രതിഷ്ഠക്കു പിന്നാലെ രാജ്യത്ത് ഏകസിവിൽ കോഡും പൗരത്വനിയമവും നടപ്പാക്കുമെന്നുള്ള കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനങ്ങൾ വർഗീയത ഉപയോഗിച്ച് അധികാരം ഉറപ്പാക്കാനുള്ള ബിജെപി തന്ത്രമാണെന്ന് മുൻ മന്ത്രി യും ഐ എൻ എൽ സംസ്ഥാന പ്രസിഡന്റു മായ അഹമ്മദ് ദേവർ കോവിൽ എം എൽ എ അഭിപ്രായപ്പെട്ടു.ഐ എൻ എൽ തിരുവനന്തപുരം ജില്ലാ കൗൺസിൽ യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ രാഷ്ട്രമെന്നനിലയിൽ പരിഗണിക്കുമ്പോൾ വർത്തമാനകാലത്ത് ഓരോ ഇന്ത്യക്കാരന്റെയും സാമൂഹികവും മതപരവും സാമ്പത്തികവും രാഷ്ട്രീയവുമായ അവകാശങ്ങൾ അപകടവസ്ഥയിലായിരിക്കുന്നുവെന്നും സാമൂഹിക നീതിയും മതസൗഹാർദ്ദവും ദുർബലവിഭാഗങ്ങളുടെ അവകാശങ്ങളും ഹനിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബിജെപി ക്കെതിരെയുള്ള മതേതര കൂട്ടായ്മയിൽ നിന്നും നീതീ ഷ്കുമാറിന്റെ കൂറുമാറ്റം ജനാധിപത്യവിശ്വാസികളെ ആശങ്കയിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ സൺ റഹീം, ജനറൽ സെക്രട്ടറി സജീർ കല്ലമ്പലം, എം ബഷറുള്ള, സബീർ തോളിക്കുഴി, സലീം നെടുമങ്ങാട്, നജുമുന്നിസ,ബുഹാരി മാന്നാനി,സഫറുള്ള, റാഫി പൊങ്ങുംമൂട്, നസീർ തോളിക്കോട്, ഹിദായത്ത് ബീമാപ്പള്ളി, വി എസ്. സുമ, മുഹമ്മദ് സജിൽ, അബ്ദുൽ സത്താർ,താഹ, കബീർ മാണിക്യംവിളാകം, അഷ്‌റഫ്‌ അഹമ്മദ്, ഷാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു. പുതിയതായി പാർട്ടിയിൽ ചേർന്നവർക്ക് അഹമദ് ദേവർ കോവിൽ എം എൽ എ മെമ്പർ ഷിപ്പ് നൽകി സ്വീകരിച്ചു.

Share This Post
Exit mobile version