Press Club Vartha

രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ ആക്രമണം

ഡൽഹി: കോൺ​ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കാറിന്റെ ചില്ലുകള്‍ തകർന്നു. ഭാരത് ജോഡോ ന്യായ് യാത്രക്കിടെയാണ് ആക്രമണം നടന്നത്. കാറിന്റെ പിറകിലെ ചില്ലുകളാണ് തകർത്തത്. ബിഹാറില്‍ നിന്ന് ബംഗാളിലെ മാല്‍ഡയിലേക്ക് വരുമ്പോഴാണ് സംഭവം നടന്നത്. എന്നാൽ ആരാണ് ആക്രമിച്ചതെന്നോ കാരണം എന്താണെന്നോ വ്യക്തമല്ല.

സംഭവ സമയത്ത് കാറില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയുമുണ്ടായിരുന്നു. എന്നാൽ സംഭവ സമയത്ത് സ്ഥലത്ത് വൻ ജനാവലി ആയിരുന്നെന്നും ആളുകൾ തിക്കിതിരക്കിയത് മൂലമാണ് ചില്ല തകർന്നതെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

Share This Post
Exit mobile version