
തിരുവനന്തപുരം: കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നും അന്തർ സംസ്ഥാന സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് കെ എസ് ആർ ടി സി. കെ എസ് ആർ ടി സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2019 ൽ കേരളം തമിഴ്നാടുമായി ഉണ്ടാക്കിയ കരാറിൻ്റെ ഭാഗമായാണ്
കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ ആരംഭിക്കുന്നത്.
യാത്രക്കാർക്ക് ഏറെ പ്രയോജനം ലഭിക്കുന്ന തരത്തിലാണ് ഓരോ സർവീസുകളും ക്രമീകരിച്ചിട്ടുള്ളത്. കേരളത്തിലെ മിക്ക യൂണിറ്റുകളിൽ നിന്നും സർവീസുകൾ ആരംഭിക്കുമെന്നും കെ എസ് ആർ ടി സി അറിയിച്ചു.
വോൾവോ ലോ ഫ്ലോർ എസി, സൂപ്പർഫാസ്റ്റ്,ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് സർവീസുകൾക്കായി ഉപയോഗിക്കുക. പ്രധാനമായും, പൊള്ളാച്ചി, കോയമ്പത്തൂർ, തെങ്കാശി, തേനി, വാളയാർ,കമ്പംമേട്,ചെങ്കോട്ട, ആനക്കട്ടി, ഉദുമൽപേട്ട് തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടുത്തിയാണ് സർവ്വീസുകൾ.