ഡൽഹി: കോൺഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഈ വര്‍ഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 40 സീറ്റുകള്‍ പോലും കടക്കില്ലെന്ന് വ്യക്തമാക്കി മോദി. പാര്‍ലമെന്റിലെ പ്രസംഗത്തിലാണ് കോൺഗ്രസിനെതിരെ വിമർശനവുമായി അദ്ദേഹം രംഗത്തെത്തിയത്. കോണ്‍ഗ്രസ് ദീര്‍ഘകാലം പ്രതിപക്ഷത്തിരിക്കാന്‍ തീരുമാനിച്ചെന്നും പ്രതിപക്ഷത്തിന്റെ ആഗ്രഹം ജനം സാക്ഷാത്കരിച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ഭാഷയേയും ജാതിയെയും കൊണ്ട് രാജ്യത്തെ വിഭജിക്കാന്‍ ശ്രമിച്ചുവെന്നും വടക്കുകിഴക്കന്‍ മേഖലയെ തീവ്രവാദത്തിലേക്ക് തള്ളിവിട്ടുവെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം എന്‍ഡിഎ മുന്നണി 400 സീറ്റുകള്‍ നേടുമെന്ന് പ്രതിപക്ഷ നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വരെ പ്രവചിച്ചിട്ടുണ്ടെന്നും മോദി വ്യക്തമാക്കി.
കൂടാതെ അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മാത്രം 370 സീറ്റ് ലഭിക്കുമെന്നും എന്‍ഡിഎയ്ക്ക് 400ല്‍ അധികം സീറ്റുകള്‍ നേടുമെന്നും അഞ്ചു വര്‍ഷത്തിനകം ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും മോദി കൂട്ടിച്ചേർത്തു.