ഡൽഹി: ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രതിഷേധം ആരംഭിച്ചു. ഒരാളെയും തോൽപ്പിക്കുകയെന്ന ലക്ഷ്യത്തോടെയല്ല കേന്ദ്രത്തിനെതിരായ സമരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിനുമേൽ ബോധപൂർവ്വം സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനുള്ള ശ്രമമാണ് കേന്ദ്രസർക്കാരിന്‍റേതെന്നും സംസ്ഥാനങ്ങളുടെ അവകാശങ്ങളുടെ ലംഘനത്തിനെതിരെയുള്ള ഒരു പുതിയ സമരമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള ഹൗസില്‍ നിന്നും ജന്തര്‍മന്തറിലേക്ക് മാര്‍ച്ച് നടത്തിയാണ് പ്രതിഷേധം ആരംഭിച്ചത്. ഖ്യമന്ത്രിയും മന്ത്രിമാരും പ്രതിഷേധ പ്ലക്കാർഡുമായാണ് മാർച്ചിൽ അണിനിരന്നത്. ഫെബ്രുവരി 8 ജനാധിപത്യത്തിലെ ചരിത്ര ദിനമായി രേഖപ്പെടുത്തുമെന്നും കേന്ദ്രസർക്കാർ അവഗണനക്കെതിരായ കേരളത്തിന്റെ സമരത്തെ പിന്തുണച്ച് കൂടുതൽ ദേശീയ നേതാക്കൾ എത്തുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര വീതം പ്രതിവർഷം കുറഞ്ഞുവരുന്നു. പാവങ്ങളുടെ വീട് ഔദാര്യമാണ് എന്ന് ബ്രാൻഡ് ചെയ്യുന്നത് അനുവദിക്കാൻ ആവില്ല. ഇത് സംസ്ഥാനം അനുവദിച്ചു നൽകില്ല. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത എന്ന ആരോപണം അസത്യമാണ്. ഇന്നത്തെ സമരത്തെ വഴിതിരിച്ച് വിടാന്‍ പ്രധാനമന്ത്രി തന്നെ ചില പരാമര്‍ശങ്ങള്‍ നടത്തി. ഇടക്കാല ബജറ്റിലും കേരളത്തോട് വിവേചനം അനീതി കാണിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.