Press Club Vartha

മുതലപ്പൊഴി മണൽ നീക്കം വേഗത്തിലാക്കുക; സി ഐ ടി യു

ആറ്റിങ്ങൽ : മുതലപ്പൊഴി കവാടത്തിലെ മണ്ണ് അടിയന്തരമായി നീക്കണമെന്നാവിശ്യപ്പെട്ട് മത്സ്യതൊഴിലാളി യൂണിയൻ്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ മത്സ്യതൊഴിലാളികൾ സമരത്തിലേക്ക്. മുതലപ്പൊഴിയിലെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 13 (ചൊവ്വാഴ്ച) മുതലപ്പൊഴി താഴംപള്ളി ഹാർബർ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കാൻ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി യോഗം തിരുമാനിച്ചു.

ഡ്രഡ്ജർ എത്തിച്ച് അഴിമുഖത്തെ മണ്ണൽ നീക്കം വേഗത്തിലാക്കുക, അദാനി ഗ്രൂപ്പ് കൈവശപ്പെടുത്തിയ തീരം പൂർവ്വസ്ഥിതിയിലാക്കുക, വാർഫ് നിർമ്മാണത്തിനായി പൊളിച്ച പുലിമുട്ട് പുനർനിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ധർണ്ണ സംഘടിപ്പിക്കുന്നത്.

മത്സ്യതൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി പ്രസിഡൻ്റ് നജീബ് തോപ്പിൽ അധ്യക്ഷത വഹിച്ചു. മത്സ്യതൊഴിലാളി യൂണിയൻ സംസ്ഥാന ട്രഷറർ പി പയസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആർ ജെറാൾഡ്, ഏരിയ സെക്രട്ടറി കിരൺ ജോസഫ്, എ ആർ നജീബ്, ഹീസ മോൻ, ഷാക്കിർ , യക്കൂബ്, ഹസ്സൻ, ലോറൻസ്, ജോസ്, സോഫിയ ഞ്ജനദാസ്, തുടങ്ങിയവർ സംസാരിച്ചു

Share This Post
Exit mobile version