
ഡല്‍ഹി: ‘ഡല്‍ഹി ചലോ’ കർഷക മാർച്ചിൽ സംഘർഷം. ഇരുനൂറിലേറെ കർഷക സംഘടനകളുടെ ആഭിമുഖ്യത്തിലാണ് കർഷക സമരം പുരോഗമിക്കുന്നത്. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില നിയമവിധേയമാക്കുക തുടങ്ങിയ ആവശ്യങ്ങളുമായിട്ടാണ് ഇത്തവണ സമരവുമായി പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ ഭാഗത്തു നിന്നുള്ള കർഷകർ എത്തിയത്.
പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ശംഭുവിനടുത്തെത്തിയപ്പോൾ കർഷകർക്ക് നേരെ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. സംഘർഷത്തെ തുടർന്ന് അതിർത്തികളെല്ലാം പോലീസ് അടച്ചു. എന്നാൽ ബാരിക്കേഡുകള്‍ ഭേദിച്ചാണ് കർഷകർ ഡല്‍ഹിയിലേക്ക് നീങ്ങുന്നത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് അർധസൈനികരെയും പൊലീസ് ഉദ്യോഗസ്ഥരെയുമാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. അതെ സമയം ‘ഡൽഹി ചലോ’ പ്രതിഷേധ മാർച്ചിനെ തുടർന്ന് രാജ്യതലസ്ഥാനത്ത് വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കർഷക മാർച്ച് തടയാൻ ഡൽഹി പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം പ്രധാന അതിർത്തി റോഡുകളിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.