Press Club Vartha

വലിയവേളി ബീച്ചിൽ ക്ലീനപ്പ് ഡ്രൈവ് സംഘടിപ്പിച്ചു

തിരുവനന്തപുരം: വലിയവേളി ബീച്ചിൽ ക്ലീനപ്പ് ഡ്രൈവ് എന്ന പേരിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ ശുചിത്വമിഷന്റെ മാലിന്യമുക്തം നവകേരളം പദ്ധതിയിൽ എന്റെ നഗരം സുന്ദര നഗരം പരിപാടിയുടെ ഭാഗമായി ആറ്റിപ്ര ഗവ. ഐ. ടി. ഐയിലെ പരിസ്ഥിതി ക്ലബ്ബ്‌, തിരുവനന്തപുരം സെർവ്വ് റൂറൽ, ലിറ്റിൽ ഫ്ലവർ ഫുട്ബോൾ അക്കാദമി (LiFFA) ടീം എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. തിരുവനന്തപുരം നഗരസഭ പൌണ്ട്കടവ് വാർഡ് കൗൺസിലർ ജിഷ ജോൺ ഉദ്ഘാടനം നിർവഹിച്ചു.

ആറ്റിപ ഐ ടി ഐ പ്രിൻസിപ്പാൾ സുഭാഷ്. സി. എസ് , ഹെൽത്ത് ഇൻസ്‌പെക്ടർ ആരീഷ്. എ. ആർ, വലിയ വേളി സെന്റ് തോമസ് ചർച്ച സഹ വികാരി ഫാ. വർഗീസ് ജോസഫ്, തിരുവനന്തപുരം ഗ്രീൻ വേംസ് മാനേജർ അഭിജിത് ദേവദാസ്, സെർവ്വ് റൂറൽ കോഡിനേറ്റർ വിഷ്ണു മോഹൻ, സെർവ്വ് റൂറൽ പ്രൊജക്റ്റ്‌ അസോസിയേറ്റുമാരായ ശിൽപ. പി. എസ്, അംറത്ത് ബീവി. എസ്, ട്രെയിനിംഗ് ഇൻസ്‌ട്രക്ടർ കൃഷ്ണപ്രസാദ്. കെ. ആർ,പരിസ്ഥിതി പ്രവർത്തകരായ ലക്ഷ്മി, ഗായത്രി എന്നിവർ നേതൃത്വം നൽകി.

ഹരിതകർമ്മ സേന അംഗങ്ങൾ, ഐ. ടി. ഐ വിദ്യാർത്ഥികൾ, ഫുട്ബാൾ ടീം അംഗങ്ങൾ, തിരുവനന്തപുരം ഗ്രീൻ വോംസ്, തിരുവനന്തപുരം ക്രൗഡ് ഫോറസ്റ്റിംഗ്, അഗ്രികൾച്ചർ ആന്റ് എക്കോസിസ്റ്റംമാനേജ്മെന്റ് ഗ്രൂപ്പ്‌(AGES), വേളി KLCWA എന്നിവരുടെ പ്രതിനിധികൾ, ലയോള സ്കൂൾ സോഷ്യൽ സയൻസ് വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പങ്കാളികളായി. വലിയവേളി പള്ളിപെരുനാളിനെ തുടർന്ന് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നിറഞ്ഞ ബീച്ച് പൂർണമായും വൃത്തിയാക്കി. മാലിന്യങ്ങൾ ഹരിതകർമ്മസേനയ്ക്ക് കൈമാറി.

Share This Post
Exit mobile version