Press Club Vartha

ഡൽഹി ചലോ മാർച്ചിൽ വീണ്ടും സംഘർഷം; പൊലീസും കർഷകരും തമ്മിൽ ഏറ്റുമുട്ടൽ

ഡൽഹി: ഡൽഹി ചലോ മാർച്ചിൽ പൊലീസും കർഷകരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. ശംഭു അതിർത്തിയിൽ കർഷകരെ ക്രൂരമായിട്ടാണ് പൊലീസ് നേരിട്ടത്. കർഷകർക്ക് നേരെ ടിയർ ​ഗ്യാസ് പ്രയോ​ഗിച്ചു. വിളകൾക്ക് മിനിമം താങ്ങുവില ഗ്യാരൻ്റി സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് കർഷകർ സമരം പുനരാരംഭിച്ചത്. സംഘര്‍ഷം രൂപപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും കര്‍ഷക നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു.

കർഷക സമരത്തെ നേരിടാൻ കോൺക്രീറ്റ് ബീമുകൾ, മുൾവേലികൾ, ആണികൾ, വലിയ ഷിപ്പിംഗ് കണ്ടെയ്നറുകൾ തുടങ്ങി നിരവധി സന്നാഹങ്ങളാണ് പോലീസ് ഒരുക്കിയത്. അതെ സമയം പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പൊളിക്കാൻ ഹൈഡ്രോളിക് ക്രെയിൻ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കർഷകരും ഒരുക്കിയിട്ടുണ്ട്.

ബാരിക്കേഡുകൾ ഇട്ട് തടയുന്നത് അവകാശങ്ങൾ നിഷേധിക്കലാണെന്ന് കർഷക നേതാക്കൾ ചൂണ്ടിക്കാട്ടി. കൂടാതെ കേന്ദ്ര സർക്കാർ സഹകരിച്ചാൽ സമാധാന പരമായി മാർച്ച് നടത്തുമെന്നും അവർ അറിയിച്ചു. എന്നാൽ നേരത്തെ സമരം ചെയ്യുന്ന കർഷകർക്ക് യന്ത്രങ്ങൾ നൽകരുതെന്നും പ്രതിഷേധത്തിനായി ഇവ ഉപയോഗിക്കാന്‍ അനുവതിക്കില്ലെന്നും ഹരിയാന പൊലീസ് അറിയിച്ചിരുന്നു.

Share This Post
Exit mobile version