കഴക്കൂട്ടം : ജില്ലാ പഞ്ചായത്ത് മുരുക്കുംപുഴ വെയിലൂർ ഗവൺമെന്റ് ഹൈസ്കൂളിൽ 35 ലക്ഷം രൂപ ചിലവഴിച്ച് നടത്തിയ വികസന പ്രവർത്തനങ്ങൾ വി.ശശി. എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സ്കൂൾ കവാടം ഇന്റർലോക്ക്, കുടിവെള്ളം, ഇലക്ട്രിഫിക്കേഷൻ, സ്കൂൾ അറ്റകുറ്റപണി, ആധുനിക ടോയ് ലെറ്റ് സമുച്ചയം , ആസിറ്റോറിയ നവീകരണം, സ്കൂളിനാവശ്യമായ കമ്പ്യൂട്ടർ വിതരണം എന്നിവയടക്കമുള്ള വികസന പ്രവർത്തനങ്ങളാണ് സ്കൂളിൽ നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ എം.ജലീൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ, ഗ്രാമ പഞ്ചായത്തംഗം അഡ്വ. അനിലാൽ അഡ്വ സായികുമാർ ,പിടിഎ പ്രസിഡന്റ് ശാലിനി, സ്റ്റാഫ് സെക്രട്ടറി ശങ്കർ എന്നിവർ പങ്കെടുത്തു.ഹെഡ് മിസ്ട്രസ് അനിതാബായി സ്വാഗതം പറഞ്ഞു.