Press Club Vartha

ടി പി വധക്കേസ്; പ്രതികൾക്ക് വധശിക്ഷയില്ല

കൊച്ചി∙ ടി പി ചന്ദ്രശേഖരൻ വധക്കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികള്‍ക്ക് വധശിക്ഷ ഇല്ലെന്ന് ഹൈക്കോടതി. ഒന്നു മുതൽ എട്ടുവരെയുള്ള പ്രതികൾക്ക് 20 വർഷം വരെ തടവിന് വിധിച്ചു. ശിക്ഷ കൂട്ടണമെന്ന ഹർജിയിലാണ് ഹൈക്കോടതി വിധി വന്നത്. ടിപിയുടേത് അത്യന്തം പ്രാകൃതമായ കൊലപാതകമെന്നാണ് കോടതി വിശേഷിപ്പിച്ചത്. മാത്രമല്ല ഇരട്ട ജീവപര്യന്തം കിട്ടിയ പ്രതികൾക്ക് 20 വ‍ർഷം കഴിയാതെ ശിക്ഷാ ഇളവ് നൽകരുതെന്നും ഉത്തരവിലുണ്ട്.

ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ചിന്റേതാണ് വിധി. വിചാരണക്കോടതി ഒഴിവാക്കിയ കെകെ കൃഷ്ണനും ജ്യോതി ബാബുവിനും ജീവപര്യന്തം തടവിനും ശിക്ഷിച്ചു. കൂടാതെ കൂടാതെ ടി പിയുടെ ഭാര്യ കെ കെ രമക്കും മകനും പ്രതികൾ പിഴ നൽകണമെന്നാണ് കോടതി വിധിച്ചത്. കെ കെ രമയ്ക്ക് ഏഴര ലക്ഷം രൂപയും മകന് അഞ്ച് ലക്ഷം രൂപയും പിഴയായി പ്രതികൾ നൽകണമെന്നും കോടതി വിധിച്ചു.

Share This Post
Exit mobile version