Press Club Vartha

അഴിമുഖത്തെ മണൽനീക്കം : മുതലപ്പൊഴി ഹാർബർ ഓഫീസ് മുസ്‌ലിം ലീഗ് ഉപരോധിച്ചു

തിരുവനന്തപുരം : മുതലപ്പൊഴിയിൽ ഡ്രഡ്ജ്ജറെത്തിച്ച് മണൽ നീക്കം വേഗത്തിലാക്കുക, രക്ഷാപ്രവർത്തനങ്ങൾക്ക് സ്ഥിരം സംവിധാനമൊരുക്കുക, സി ഡബ്ല്യു പി ആർ എസ് നടത്തിയ വിദഗ്ധ സമിതി റിപ്പോർട്ട് മത്സ്യതൊഴിലാളികളുമായി ചർച്ച ചെയ്യുക, അടിസ്ഥാന സൗകര്യങ്ങൾക്ക് വേണ്ടി പ്രഖ്യാപിച്ച മാസ്റ്റർ പ്ലാൻ പദ്ധതി ഉടൻ യാഥാർത്ഥ്യമാക്കുക, അദാനി പൊളിച്ച പുലിമുട്ട് പുനർനിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹാർബർ അസിഡൻ്റ് എക്സിക്യൂട്ടീവ് എൻജീനീയറുടെ ഓഫീസ് മുസ്‌ലിം ലീഗ് പ്രവർത്തകർ ഉപരോധിച്ചു. മുസ്‌ലിം ലീഗ് പെരുമാതുറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധ സമരം. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം പ്രൊഫ : തോന്നക്കൽ ജമാൽ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു.

സർക്കാരും അദാനി ഗ്രൂപ്പും തമ്മിലുള്ള കരാർ പ്രകാരം അഴിമുഖത്ത് ആറ് മീറ്ററാണ് ആഴം ഉറപ്പാക്കേണ്ടത്. രണ്ടുമാസമായി നടന്നു വരുന്ന എസ്കവേറ്റർ ഉപയോഗിച്ചുള്ള മണൽ നീക്കം കൊണ്ട് കാര്യമായ പുരോഗതിയില്ല. മത്സ്യതൊഴിലാളികൾ അപകടകരമായ സാഹചര്യത്തിലാണ് മത്സ്യ ബന്ധനം നടത്തുന്നത് ഡ്രഡ്ജ്ജറെത്തിച്ച് മണൽ നീക്കം വേഗത്തിലാക്കിയിലെങ്കിൽ അപകടകരമായ സാഹചര്യമാണ് ഉണ്ടാകുകയെന്ന് മുസ്‌ലിം ലീഗ് നേതാക്കൾ അസിഡൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുമായി ചർച്ചയിൽ മുന്നറിയിപ്പ് നൽകി.

മുസ്‌ലിം ലീഗ് പെരുമാതുറ മേഖലാ പ്രസിഡൻ്റ് എം എസ് കമാലുദ്ദീൻ അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഷഹീർ ജി അഹമ്മദ്, മണ്ഡലം പ്രസിഡൻ്റ് ചാന്നാങ്കര എം.പി കുഞ്ഞ്, ജനറൽ സെക്രട്ടറി ജസീം ചിറയിൻകീഴ്, കടവിളാകം കബീർ, പെരുമാതുറ ഷാഫി, ഫസിൽ ഹഖ് , സജീബ് പുതുക്കുറിച്ചി, മുനീർ കൂരവിള, തൗഫീഖ്, നവാസ് മാടൻവിള, സിയാദ് കഠിനംകുളം, ഫൈസൽ കിഴുവിലം, അൻസർ പെരുമാതുറ , അഷ്റഫ് മാടൻവിള, തുടങ്ങിവർ സംസാരിച്ചു.

Share This Post
Exit mobile version