Press Club Vartha

മൂന്ന് പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം

മംഗളുരു: മൂന്ന് കോളേജ് വിദ്യാർഥിനികൾക്ക് നേരെ ആസിഡാക്രമണം. മംഗളുരുവിലാണ് സംഭവം. മലയാളി യുവാവാണ് കൃത്യം നടത്തിയത്. സംഭവത്തിൽ എംബിഎ വിദ്യാർഥി 23 കാരനായ മലയാളിയായ അഭിനാണ് പിടിയിലായത്. പരീക്ഷയ്ക്ക് പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറയുന്നു.

സെക്കൻഡറി പിയുസി വിദ്യാർഥിനികളായ പെൺകുട്ടികൾ സ്‌കൂൾ ബാൽക്കണിയിൽ നിന്ന് പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം നടന്നത്. മംഗളുരു കടബ സർക്കാർ പിയുസി കോളേജിൽ വച്ചാണ് ആക്രമണം. ഇവരെ മൂന്നുപേരെയും ആശുപത്രിയിലേക്ക് മാറ്റി. എല്ലാവരുടെയും മുഖത്ത് സാരമായ മുറിവേറ്റിട്ടുണ്ട്.

പതിനേഴുകാരിയായ പെൺകുട്ടിക്ക് നേരെ ആക്രമണം നടത്താനാണ് അഭിൻ ശ്രമിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ ആക്രമണം തടഞ്ഞ മറ്റ് രണ്ട് പെൺകുട്ടികളുടെ മുഖത്തും ആസിഡ് വീഴുകയായിരുന്നു. മാസ്കും തൊപ്പിയും ധരിച്ചെത്തിയാണ് അഭിൻ ആക്രമണം നടത്തിയത്.

Share This Post
Exit mobile version