Press Club Vartha

സുസ്ഥിര സമുദ്ര മത്സ്യബന്ധന രീതികൾ; ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

തിരുവനന്തപുരം: സുസ്ഥിര സമുദ്ര മത്സ്യബന്ധന രീതികൾ എന്ന വിഷയത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഫിഷറീസ് വകുപ്പിന്റെയും പള്ളം മൽസ്യഭവന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അടിമലത്തുറ മത്സ്യഭവന്റെ ഓഫീസിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കോട്ടുകാൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ജറോംദാസ് നിർവഹിച്ചു.

അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ഫിഷറീസ് രാജേഷ് ആർ.എ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സോണിരാജ് എൻ, ഫിഷറീസ് ഓഫീസർ കാർത്തികേയൻ ടി, ഫിഷറീസ് ക്ഷേമനിധി ഓഫീസർ രഞ്ജിനി തുടങ്ങിയവരാണ് ബോധവൽക്കരണ ക്ലാസുകൾ നയിച്ചത്.

അമ്പലത്തുമൂല വാർഡ് മെമ്പർ ആശാ ബി അധ്യക്ഷത വഹിച്ച പരിപാടിയിൽ ചൊവ്വര വാർഡ് മെമ്പർ രാജൻ, വിഴിഞ്ഞം ഹോസ്റ്റൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സൈമൺ, മറ്റു ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Share This Post
Exit mobile version