Press Club Vartha

ദുബൈ കെഎംസിസി തിരുവനന്തപുരം ജില്ല കമ്മിറ്റി ഷഫീക്ക് പ്രസിഡന്റ്‌, അൻവർഷ ജനറൽ സെക്രട്ടറി, അഹമ്മദ്‌ ഖനി ട്രഷറർ

തിരുവനന്തപുരം : യു എ ഇ കെഎംസിസി യുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ പൂർത്തീകരിച്ചു കൊണ്ട് ദുബൈ കെഎംസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ജീവകാരുണ്യ ആരോഗ്യ വിദ്യഭ്യാസ മേഖലകളിൽ തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒട്ടനവധി പ്രവർത്തനങ്ങൾ ജില്ല കെഎംസിസി നടപ്പിലാക്കിയിട്ടുണ്ട്. തിരുവനന്തപുരം സിറ്റി, ചിയിൻകീഴ്, വർക്കല എന്നീ മണ്ഡലം കമ്മിറ്റിക്കും പുതുതായി രൂപം നൽകി.

ദുബൈ ജിജിക്കോ മെട്രോ സ്റ്റേഷന് സമീപത്തുള്ള തലശ്ശേരി റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വെച്ചു നടന്ന കൗൺസിൽ മീറ്റിൽ ഇസ്മായിൽ അരൂകുറ്റി റിട്ടേണിംഗ് ഓഫീസർ ആയി പങ്കെടുത്തു. പ്രസിഡന്റ്‌ ഷഫീക്ക് സലാഹുദീൻ അധ്ധ്യക്ഷൻ ആയിരുന്നു.

ജില്ല കെഎംസിസി യുടെ പുതിയ ഭാരവാഹികളായി ഷഫീക് സലാഹുദീൻ (പ്രസിഡന്റ്‌) കമാലുദ്ധീൻ അൻവർഷ (ജനറൽ സെക്രട്ടറി) അഹമ്മദ്‌ ഖനി (ട്രഷറർ) നസീർ ചാന്നാങ്കര, മുനീർ ഷംസുദീൻ, നൗഫൽ ജമാലുദ്ധീൻ, സാജിദ് സിദ്ധീർ, സഫീർ മജീദ്, അമീൻ അബ്ദുൽ ഖാദർ (വൈസ് പ്രസിഡന്റ്‌) മുഹമ്മദ്‌ ഷെബിൻ, അബ്ദു റബ്ബ്, നജീബ് നാസ്സർ, നാസർ ബീമാപ്പള്ളി, ആലംഷ ലത്തീഫ്, അബ്ദു റഹീം ഷാജി (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.ജനറൽ സെക്രട്ടറി അൻവർഷ സ്വാഗതവും അഹമ്മദ് ഖനി നന്ദിയും പറഞ്ഞു.

Share This Post
Exit mobile version