Press Club Vartha

ഇലക്ടറല്‍ ബോണ്ട്: എസ് ബി ഐയ്ക്ക് വീണ്ടും സുപ്രീംകോടതിയുടെ വിമർശനം

ഡൽഹി: എസ് ബി ഐയ്ക്ക് വീണ്ടും സുപ്രീം കോടതിയുടെ വിമർശനം. ഇലക്ട്രൽ ബോണ്ട്‌ കേസിലാണ് സുപ്രീം കോടതിയുടെ വിമർശനം. തിരിച്ചറയില്‍ നമ്പരടക്കം എല്ലാ വിവരങ്ങളും നല്‍കാന്‍ എസ്ബിഐക്ക് നിർദേശം നൽകി. ഒരു വിവരവും എസ് ബി ഐ മറച്ചുവച്ചിട്ടില്ലെന്ന് സത്യവാങ്മൂലം നൽകണമെന്ന് സുപ്രീം കോടതി. കോടതി പറഞ്ഞാലേ വെളിപ്പെടുത്തു എന്ന സമീപനം ശെരിയല്ലെന്നും കോടതി.

എന്നാൽ ആൽഫ ന്യൂമറിക് കോഡുകൾ നൽകാമെന്ന് എസ് ബി ഐ അറിയിച്ചു.ആൽഫ ന്യൂമറിക് കോഡിന്റെ ലക്ഷ്യമെന്തെന്ന് കോടതി ചോദിച്ചു. ഇതു സുരക്ഷ കോഡാണെന്നും നോട്ടിന്റെ നമ്പർ പോലെയാണ് കോഡെന്നും എസ് ബി ഐ കോടതിയെ അറിയിച്ചു. സീരിയല്‍ നമ്പരുകള്‍ പുറത്തുവന്നാല്‍ ഏത് ബോണ്ട് ഏതു രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാകും .

ഇലക്ടറല്‍ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങള്‍ , ഇലക്ടറല്‍ ബോണ്ട് സ്വീകരിച്ച രാഷ്ട്രീയപാര്‍ട്ടികളുടെ വിവരങ്ങള്‍,ഓരോ ബോണ്ടിന്‍റെയും യുണീക് നമ്പര്‍ എന്നിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ൈകമാറാന്‍ എസ്ബിഐയോട് ആവശ്യപ്പെട്ടിരുന്നത്.

ചീഫ് ജസ്റ്റിസിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബഞ്ചാണ് കേസ് വീണ്ടും പരിഗണിച്ചത്. ഇലക്ടറൽ ബോണ്ട് നമ്പർ പ്രസിദ്ധീകരിക്കണമെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ എസ്ബിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

Share This Post
Exit mobile version