Press Club Vartha

പൗരത്വനിയമഭേദഗതി; തത്കാലം സ്റ്റേ ഇല്ല

ഡൽഹി: പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹർജിയിൽ‌ കേന്ദ്ര സർക്കാരിന് മറുപടി നൽകാൻ സമയം അനുവദിച്ച് സുപ്രീംകോടതി. കേന്ദ്രത്തിന് മറുപടിക്ക് മൂന്ന് ആഴ്ച്ചയാണ് സമയം നൽകിയത്. ഹർജികൾ ഏപ്രിൽ 9ന് വീണ്ടും വാദം കേൾക്കും.

അതേസമയം, ഹർജിയിൽ ഇടക്കാല സ്റ്റേ അനുവദിക്കാൻ സുപ്രീം കോടതി തയാറായില്ല. പൗരത്വ ഭേദഗതിഗതിയുമായി ബന്ധപ്പെട്ട് 237 ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത്. നാല് വര്‍ഷത്തിന് ശേഷമാണ് കേന്ദ്രം പൗരത്വ ഭേദഗതിയില്‍ വിജ്ഞാപനം ഇറക്കിയതെന്നും സിഎഎ സ്റ്റേ ചെയ്യണമെന്നുമാണ് ഹര്‍ജിക്കാരില്‍ ഒരാളായ മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നത്. ഇന്ത്യൻ യൂണിയൻ, മുസ്ലീം ലീഗ്, ഡിവൈഎഫ്ഐ തുടങ്ങിയവരാണ് ഹർജി സമർപ്പിച്ചിരുന്നത്.

Share This Post
Exit mobile version