Press Club Vartha

ലോക്സഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി

ഡൽഹി: ആദ്യഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ന് മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിനം മാർച്ച് 27. നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ദിനം മാർച്ച് 30 ആണ്. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന മാർച്ച് 28 ന്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 102 പാർലമെൻ്റ് മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19 നാണ് നടക്കുക.

ബീഹാറിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാനി തീയതി മാർച്ച് 28 ആണ്. 543 ലോക്സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളായി നടക്കും. ഏപ്രിൽ 19, 26, മേയ് 7, 13, 20, 25, ജൂൺ 1 തീയതികളിലാണു വോട്ടെടുപ്പ്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. രണ്ടാം ഘട്ടത്തില്‍ കേരളം വിധിയെഴുതും. കേരളത്തിൽ എപ്രില്‍ 26 നാണ് വോട്ടെടുപ്പ്.

Share This Post
Exit mobile version