
പാറ്റ്ന: നിർമാണത്തിലിരുന്ന പാലം തകർന്നുവീണു. അപകടത്തിൽ ഒരാൾ മരിച്ചു. ബിഹാറിലെ സുപോളിലാണ് സംഭവം നടന്നത്. ബിഹാറിലെ കോശി നദിയ്ക്ക് കുറുകെ പണിയുന്ന പാലത്തിൻ്റെ സ്ലാബ് വീണാണ് അപകടം സംഭവിച്ചത്. അവശിഷ്ടങ്ങൾക്കിടയിൽ 30 തെഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഭേജയ്ക്കും ബകൗറിനും ഇടയിൽ മാരിചയിൽ വച്ചാണ് പാലം തകർന്നത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കുടുങ്ങികിടക്കുന്നവരെ രക്ഷിക്കുന്നതിനായി സ്ഥലത്ത് അടിയന്തിര രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.