Press Club Vartha

മറ്റൊരു നേട്ടവുമായി ഐ എസ് ആർ ഒ; പുതിയ പരീക്ഷണം വിജയം

ബെംഗളൂരു: പുതിയ നേട്ടം കൈവരിച്ച് ഐ എസ് ആർ ഒ. പുതിയ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ആർഎൽവിയുടെ (പുഷ്പക്) രണ്ടാം ലാൻഡിങ് പരീക്ഷണവും വിജയകരമായി പൂർത്തിയാക്കിയതായി ഐ എസ് ആർ ഒ. ഐഎസ്ആർആയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനമാണ് ആർഎൽവി. ആദ്യ പരീക്ഷണം കഴിഞ്ഞ വർഷമാണ് നടത്തിയത്.

കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ ഡിആര്‍ഡിഒയുടെ എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ ആയിരുന്നു പരീക്ഷണം നടന്നത്. ചിനൂക് ഹെലികോപ്റ്റർ ഉപയോഗിച്ച് നാലര കിലോമീറ്റർ ഉയരത്തിൽ പേടകത്തെ എത്തിച്ച ശേഷം താഴേക്ക് ഇട്ടായിരുന്നു പരീക്ഷണം നടത്തിയത്. പേടകം സ്വയം ദിശമാറ്റി ലാൻഡ് ചെയ്തതോടെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി.

വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രവും ലിക്വിഡ് പ്രൊപ്പോസല്‍ സിസ്റ്റം സെന്റും ഐഎസ്ആര്‍ഒ ഇനേര്‍ഷ്യല്‍ സിസ്റ്റംസ് യൂണിറ്റും ചേര്‍ന്നാണ് പരീക്ഷണ ദൗത്യം സംഘടിപ്പിച്ചത്. കഴിഞ്ഞ വർഷം ഏപ്രിൽ രണ്ടിനാണ് ആദ്യ ആർഎൽവി ലാൻഡിങ്ങ് പരീക്ഷണം നടന്നത്. അന്ന് നേരെ റൺവേയുടെ ദിശയിലേക്കാണ് പേടകത്തെ ഇട്ടത്. അത് വിജയകരമായിരുന്നു. തുടർന്ന് ഇത്തവണ ദിശാ മാറ്റ സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്താനായി അൽപ്പം വശത്തേക്ക് മാറിയാണ് പേടകത്തെ താഴേക്കിട്ടത്.

Share This Post
Exit mobile version