Press Club Vartha

തിരുവനന്തപുരം സി.എച്ച് സെൻ്റർ ഫണ്ട് കൈമാറി

കഴക്കൂട്ടം : ക്യാൻസർ രോഗികൾക്ക് സൗജന്യ ഭക്ഷണവും താമസവും ചികിത്സ സഹായങ്ങളും നൽകിവരുന്ന തിരുവനന്തപുരത്തെ സി.എച്ച് സെൻ്ററിനുള്ള ഫണ്ട് കൈമാറി. പെരുമാതുറ മേഖലാ മുസ്‌ലിം ലീഗ് സ്വരൂപിച്ച ആദ്യ ഗഡു 12160 രൂപയാണ് കൈമാറിയത്.

മുസ്‌ലിം ലീഗ് മേഖലാ പ്രസിഡൻ്റ് എം എസ് കമാലുദ്ദീനിൽ നിന്നും ജില്ലാ സെക്രട്ടറി ഷഹീർ ജി അഹമ്മദ് ഫണ്ട് ഏറ്റുവാങ്ങി. ജനറൽ സെക്രട്ടറി ഷാഫി പെരുമാതുറ, ട്രഷറർ ഫസിൽ ഹഖ് , എസ് എം അഷ്റഫ്, അൻസർ പെരുമാതുറ എന്നിവർ വിവിധയിടങ്ങളിലെ കളക്ഷന് നേതൃത്വം നൽകി.

Share This Post
Exit mobile version