
ബാൾട്ടിമോർ: ബാള്‍ട്ടിമോര്‍ പാലം അപകടത്തിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചു. ഇന്നലെ യുഎസിലെ ബാൾട്ടിമോറിൽ പടാപ്സ്കോ നദിക്കു കുറുകെയുള്ള കൂറ്റൻ പാലം കണ്ടെയ്‌നർ കപ്പലിടിച്ച് തകർന്നത്. അപകടത്തിൽ ആറു പേരെ കാണാനില്ലായിരുന്നു. ഇവർക്കായുള്ള തിരച്ചിലാണ് അവസാനിപ്പിച്ചത്.
ആറുപേരും മരണപ്പെട്ടിരിക്കാനാണ് സാധ്യതയെന്നാണ് കോസ്റ്റ്ഗാർഡ് അറിയിച്ചത്. 20 മണിക്കൂറോളം തിരച്ചിൽ നടത്തിയിരുന്നു. തുടർന്നാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കോസ്റ്റ് ഗാര്‍ഡും സുരക്ഷാ ഏജന്‍സികളും തീരുമാനിച്ചത്. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച അപകടസ്ഥലം സന്ദർശിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
അപകട സമയത്ത് പാലത്തിലുണ്ടായിരുന്ന നിർമാണ തൊഴിലാളികളാണ് കാണാതായ ആറുപേരും. നേരത്തെ രണ്ടു പേരെ രക്ഷിച്ചിരുന്നു. അതേസമയം ഇടിച്ച കപ്പലിലെ 22 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന വിവരം ലഭിച്ചു.