Press Club Vartha

നെയ്യാറ്റിൻകരയിലെ ആദിത്യന്റെ കൊലപാതകം; 4 പേർ പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശികളായ അഭിജിത്ത്, ജിപിൻ, മനോജ്, രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. ഇതിൽ ഒന്നാം പ്രതിയായ ജിബിന്‍ പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട് ഒരാഴ്ച മുന്‍പ് ജയില്‍ മോചിതനായതെയുള്ളൂ.

ബുധനാഴ്ച്ച രാത്രിയിലാണ് കൊടങ്ങാവിളയില്‍ വച്ച് കാറിലെത്തിയ സംഘം ആദിത്യനെ വെട്ടിക്കൊലപ്പെടുത്തിയത്. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കഴുത്തിൽ വെട്ടേറ്റ് റോഡിൽ വീണ ആദിത്യനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share This Post
Exit mobile version