Press Club Vartha

പ്രവർത്തകരോടുള്ള സംവാദത്തിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ കുറിച്ച് പരാമർശിച്ച് പ്രധാനമന്ത്രി

തൃശ്ശൂർ: ലോക്‌സഭാ എലെക്ഷൻ അടുത്തിരിക്കെ കേരളത്തിലെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പും സ്വർണ്ണ കടത്തും വിഷയമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം കേരളത്തിലെ ബി ജെ പി പ്രവർത്തകരോടുള്ള സംവാദത്തിലാണ് ഇക്കാര്യങ്ങൾ മോദി പരാമർശിച്ചത്.

കരുവന്നൂർ കേസിൽ കുറ്റക്കാരായ ഒരാളെ പോലും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബാങ്ക് തട്ടിപ്പില്‍ ഉന്നത കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് പങ്കുണ്ടെന്നും പാവങ്ങളുടെ പണമാണ് കൊള്ളയടിക്കപ്പെട്ടതെന്നും മോദി വ്യക്തമാക്കി. കേരളത്തിലെ ബി.ജെ.പിയുടെ ബൂത്ത് കാര്യകർത്താക്കളുമായി നമോ ആപ്പ് വഴി നടത്തിയ സംവാദത്തിലാണ് പ്രതികരണം.

കരുവന്നൂർ ബാങ്കിൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത വസ്തുക്കളിൽ നിക്ഷേപകരുടെ പണമുണ്ടെങ്കിൽ അത് തിരികെ നൽകുമെന്നും മോദി കൂട്ടിച്ചേർത്തു. മാത്രമല്ല എൽഡിഎഫും യുഡിഎഫും തമ്മിലുള്ള മത്സരം തട്ടിപ്പാണ്. അഴിമതിയിൽ അവർ പരസ്പരം പങ്കു പറ്റുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.

Share This Post
Exit mobile version