Press Club Vartha

സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വൻ കുതിപ്പ്. ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിനു 85 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിനു 6,360 രൂപയാണ് ഇന്നത്തെ വില. അതെ സമയം ഒരു പവൻ സ്വർണ്ണത്തിനു 680 രൂപ വർധിച്ച് 50,880 രൂപയായി.
യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന പണനയ പ്രഖ്യാപനമാണ് വിലക്കുതിപ്പിന് കാരണമെന്നാണ് വിലയിരുത്തൽ. ഇതു തുടർച്ചയായ അഞ്ചാം ദിവസമാണ് ഒരു പവന്റെ വില അരലക്ഷം രൂപയ്ക്ക് മുകളിൽ തുടരുന്നത്. മാര്‍ച്ച് 29നാണ് സ്വര്‍ണവില അരലക്ഷം കടന്നത്.
Share This Post
Exit mobile version