ഡൽഹി: പതഞ്‌ജലി ആയുർവേദ സഹസ്ഥാപകൻ ബാബ രാംദേവ് സുപ്രീം കോടതിയിൽ നേരിട്ട് ഹാജരായി. സുപ്രീംകോടതിയിൽ ഹാജരായ രാംദേവ് പരസ്യമായി ക്ഷമ ചോദിച്ചു. എന്നാൽ ഉപാധികളില്ലാതെ മാപ്പപേക്ഷിച്ച് ഇരുവരും നൽകിയ സത്യവാങ്മൂലം അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മാത്രമല്ല യോഗ ആചാര്യൻ ബാബാ രാംദേവിനെയും പതഞ്ജലി എംഡി ആചാര്യ ബാല്‍ കൃഷ്ണയെയും കോടതി ശകാരിച്ചു.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്ന കേസില്‍ കോടതി വിധി അനുസരിക്കാതിരുന്നതിനെ തുടര്‍ന്ന് ഇരുവർക്കും കോടതിയലക്ഷ്യ കേസ് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഇരുവരോടും നേരിട്ട് ഹാജരാകാന്‍ സുപ്രീംകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. തുടർന്നാണ് ഇന്ന് ഇരുവരും ഹാജരായത്.