Press Club Vartha

ഇഫ്താർ സംഗമവും മതസൗഹാർദ്ദം സമ്മേളനവും

തിരുവനന്തപുരം: ഇഫ്താർ സംഗമവും മതസൗഹാർദ്ദം സമ്മേളനവും റംസാൻ കിറ്റ് വിതരണവും നടന്നു. കണിയാപുരം ഡെവലപ്പ് മെന്റ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നടന്ന മതസൗഹാർദ്ദഇഫ്താർ സംഗമം ശനിയാഴ്ച വൈകുന്നേരം കണിയാപുരം റാഹാ ഓഡിറ്റോറിയത്തിൽ വെച്ച് സിനിമ താരം എം. ആർ. ഗോപകുമാർ ഉത് ഘാടനം ചെയ്തു. ലഹരി വർജന സമിതി സെക്രട്ടറി റസൽ സബർമതി സ്വാഗതവും കൈപ്പള്ളി വാഹിദ് നന്ദിയും പറഞ്ഞു. KDO ചെയർമാൻ തോട്ടും കര നൗഷാദ് ആദ്യക്ഷൻ ആയിരുന്നു.

കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ മുഖ്യ അതിഥി ആയിരുന്നു. പഞ്ചായത്ത്‌ പ്രസിഡന്റ് നിലയം ഹരി മുഖ്യ പ്രഭാഷണം നടത്തി. കവി പ്രഭാകരൻ പൈയാടക്കൻ, ഫാദർ ജോർജ് ജേ. ഗോമസ്, അബ്ദുൽ ലത്തീഫ് മൗലവി, ഷാജഹാൻ മൗലവി എന്നിവർ ഇഫ്താർ സന്ദേശം നൽകി.

യോഗത്തിൽ ആശംസകൾ നേർന്നു കൊണ്ട് ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജെലിൽ, ഉനൈസഅൻസാരി, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ഷിബിലസക്കീർ, വാർഡ് മെമ്പർ ബുഷ്‌റ നവാസ്, മുൻ പ്രസിഡന്റ് പൊടിമോൻ അഷ്‌റഫ്‌, അഡ്വ. വിജയൻ, പനങ്ങോട്ട് മോഹൻ (RJD ജില്ലാ നേതാവ് ),ഷാജി(NCP സംസ്ഥാന സെക്രട്ടറി ), പോത്തൻകോട് വിജയൻ (J. S. S), വെങ്ങാനൂർ ശശി (R. J.D), കുന്നിൽ വാഹിദ്,ഭുവന ചന്ദ്രൻ നായർ, വെമ്പായം നസീർ എന്നിവർ സംസാരിച്ചു.

തുടർന്ന് സംസ്ഥാന ലഹരി വർജ്ജന സമിതി നൽകിയ 20 ഇഫ്താർ കിറ്റ് പ്രസിഡന്റ് നിലയം ഹരി നൽകി. കൂടാതെ കണിയാപുരം കല്യാൺ ഫാബ്രിക്സ് മൗലവിമാർക്ക് നൽകിയ ഇഫ്താർ കിറ്റ് സിനിമ താരം ഗോപകുമാർ നൽകി. തുടർന്ന് നടന്ന ഇഫ്താർ വിരുന്നിൽ 500ൽ പരം പേര് പങ്കെടുത്തു. കണിയാപുരം കണ്ട ഏറ്റവും വലിയ ആഘോഷം ആയിരുന്നു. ഈ വിരുന്ന്.

Share This Post
Exit mobile version