Press Club Vartha

കനത്ത ചൂട്; അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി

കൊച്ചി : അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി പ്രമേയം പാസ്സാക്കി. സംസ്ഥാനത്തെ കനത്ത ചൂട് കണക്കിലെടുത്താണ് തീരുമാനം. ഇനി മുതൽ കറുത്ത കോട്ടും ഗൗണും നിർബന്ധമില്ല. ജില്ലാ കോടതികളിൽ വെള്ള ഷർട്ടും പാന്റും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം.

ഫുൾ കോർട്ട് ചേർന്ന് പാസാക്കിയ പ്രമേയത്തിലാണ് തീരുമാനം. മെയ് 31 വരെയാണ് ഇത് നടപ്പിലാക്കുക. ഹൈക്കോടതിയിലും അഭിഭാഷകർക്ക് കറുത്ത ഗൗൺ നിർബന്ധമില്ലെന്ന് പ്രമേയത്തിൽ പറയുന്നു. സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം ഒരു തീരുമാനം അഭിഭാഷകർക്ക് ഏറെ ഗുണപ്രദമാണ്.

Share This Post
Exit mobile version