Press Club Vartha

ട്രെയിനിൽ യാത്രക്കാരന് പാമ്പ് കടിയേറ്റെന്ന് സംശയം

കോട്ടയം: ട്രെയിനിനുള്ളിൽ വെച്ച് യാത്രക്കാരന് പാമ്പ് കടിയേറ്റെന്ന് സംശയം. ഗുരുവായൂർ-മധുര എക്സ്പ്രസിലാണ് സംഭവം നടന്നത്. ഏറ്റുമാനൂരിൽ വച്ചാണ് യാത്രക്കാരനു പാമ്പു കടിയേറ്റതായി പറയുന്നത്. തെങ്കാശി സ്വദേശി കാർത്തി എന്ന യുവാവിനാണ് അപകടം സംഭവിച്ചത്.

ഗുരുവായൂർ-മധുര എക്സ്പ്രസിലെ ഏഴാം നമ്പർ ബോഗിയിലാണ് ഇയാൾ യാത്ര ചെയ്തിരുന്നത്. എന്നാൽ പാമ്പാണോ കടിച്ചതെന്ന് വ്യക്തമല്ല. സംഭവം നടന്ന ഉടൻ തന്നെ ട്രെയിൻ നിർത്തി പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായിട്ടില്ല. ഇനിഎലി ആണോ കടിച്ചതെന്നും സംശയം ഉണ്ട്. എന്നാൽ പാമ്പിനെ കണ്ടുവെന്നാണ് മറ്റു യാത്രക്കാർ പറയുന്നത്.

ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് ഏഴാം നമ്പർ ബോഗിയിലെ യാത്രക്കാരെ ഒഴിപ്പിച്ച് മറ്റു കമ്പാർട്‌മെന്റുകളിലാക്കി ട്രയിൻ യാത്ര തുടർന്നു.

Share This Post
Exit mobile version