Press Club Vartha

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഡൽഹി: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് നേടിയത് ലഖ്‌നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ്. സിവിൽ സർവീസ് റാങ്ക് ലിസ്റ്റിൽ മലയാളി തിളക്കവുമുണ്ട്. നിരവധി മലയാളികൾ ആദ്യ റാങ്കുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

മലയാളിയായ സിദ്ധാർത്ഥ് റാം കുമാറിനാണ് നാലാം റാങ്ക്. സിദ്ധാർഥ്‌ എറണാകുളം സ്വദേശിയാണ്. 13 മലയാളികളാണ് മികച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. വിഷ്ണു ശശികുമാർ (31 റാങ്ക്), അർച്ചന പി പി (40 റാങ്ക്), രമ്യ ആർ ( 45 റാങ്ക്), ബിൻ ജോ പി ജോസ് (59 റാങ്ക്), പ്രശാന്ത് എസ് (78 റാങ്ക്), ആനി ജോർജ് (93 റാങ്ക്), ജി ഹരിശങ്കർ (107 റാങ്ക്), ഫെബിൻ ജോസ് തോമസ് (133 റാങ്ക്), വിനീത് ലോഹിദാക്ഷൻ (169 റാങ്ക്), മഞ്ജുഷ ബി ജോർജ് (195 റാങ്ക്), അനുഷ പിള്ള (202 റാങ്ക്), നെവിൻ കുരുവിള തോമസ് (225 റാങ്ക്), മഞ്ഞിമ പി (235 റാങ്ക്) എന്നിവരാണ് ഉയർന്ന മാർക്കുകൾ നേടിയ മലയാളികൾ.

നാലാം റാങ്കുകാരനായ സിദ്ധാർഥ്‌ റാം കുമാറിനാണ് നാലാം റാങ്ക്. തന്റെ അഞ്ചാം പരിശ്രമത്തിലാണ് സിദ്ധാർഥ്‌ ഈ നേട്ടം കൈവരിച്ചത്. 1105 തസ്തികകളിലേക്കാണ് ഇത്തവണ അപേക്ഷ ക്ഷണിച്ചിരുന്നത്‌. ഫലം അറിയാൻ https://upsc.gov.in/ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

Share This Post
Exit mobile version