Press Club Vartha

ദൂരദര്‍ശൻ വാര്‍ത്താ ചാനലുകളുടെ ലോഗോയില്‍ നിറംമാറ്റം

ഡൽഹി: ദൂരദര്‍ശൻ വാര്‍ത്താ ചാനലുകളുടെ ലോഗോയില്‍ നിറംമാറ്റം. ഇംഗ്ലീഷ്, ഹിന്ദി വാർത്ത ചാനലുകളുടെ ലോഗോയുടെ നിറമാണ് മാറിയത്. കാവി നിറത്തിലാണ് പുതിയ ലോഗോ. ഇന്നലെ മുതലാണ് പരിഷ്കരിച്ച ലോഗോ കാണുന്നത്.

ഡിസൈനില്‍ വലിയ മാറ്റങ്ങൾ ഒന്നുമില്ല. എന്നാൽ ലോഗോയുടെയും അക്ഷരങ്ങളുടെയും നിറമാണ് കാവി ആക്കി മാറ്റിയിരിക്കുന്നത്. ഇതോടൊപ്പം ചാനലിന്റെ സ്‌ക്രീനിങ് നിറവും കാവിയാക്കി. ദൂരദര്‍ശൻ ലോഗോ മാറ്റത്തിനെതിരെ സോഷ്യല്‍ മിഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

 

Share This Post
Exit mobile version