Press Club Vartha

സ്വർണവിലയിൽ വന്‍ ഇടിവ്

Golden jewelry at the gold street Deira market, also called Gold souk, in the city of Dubai, United Arab Emirates.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വന്‍ ഇടിവ്. പവന് 1120 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഒറ്റയടിയ്ക്ക് ഇത്രയും രൂപ കുറയുന്നത് ഈ മാസം ഇത്ആദ്യമാണ്. സ്വർണ്ണ വില കുതിച്ചു പൊയ്ക്കൊണ്ടിരുന്ന സാഹചര്യത്തിൽ വില കുറഞ്ഞത് ജനങ്ങൾക്ക് ആശ്വാസം പകരുന്നതാണ്.

ഒരു പവൻ സ്വർണ്ണത്തിനു ഇന്ന് 52920 രൂപയാണ്. ഗ്രാമിന് 140 രൂപ കുറഞ്ഞ് 6615 രൂപയായി. മാർച്ച് 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. പിന്നെ തുടരെ തുടരെ വില കുതിച്ചു കയറുകയായിരുന്നു. ഇടയ്ക്ക് വില കുറഞ്ഞെങ്കിലും വീണ്ടും കുതിക്കുകയായിരുന്നു. തുടർന്നാണ് ഇന്ന് 1120 രൂപ പവന് കുറഞ്ഞത്. വരും ദിവസങ്ങളിൽ വില കുറയാനാണ് സാധ്യത എന്നാണ് സൂചന.

Share This Post
Exit mobile version