Press Club Vartha

ജനങ്ങളെ ഭീതിയിലാഴ്ത്തി തുടർ ഭൂചലനങ്ങൾ; മണിക്കൂറിനുള്ളിൽ 80ല്‍ അധികം ഭൂകമ്പങ്ങൾ

തായ്പേയ്: ജനങ്ങളെ ഭീതിയിലാഴ്ത്തി തുടർ ഭൂചലനങ്ങൾ. തായ്‌വാനിൽ മണിക്കൂറുകള്‍ക്കളുള്ളില്‍ 80ല്‍ അധികം തവണയാണ് ഭൂചലനമുണ്ടായത്. തായ്പേയ്ക്കും തായ്വാന്റെ കിഴക്കൻ മേഖലയിലുമായാണ് ചെറുചലനങ്ങൾ ഉണ്ടായത്. ഇതില്‍ ഏറ്റവും തീവ്രതയേറിയ ഭൂചലനം 6.3 തീവ്രത രേഖപ്പെടുത്തി.

ഇന്നലെ രാത്രി മൂതൽ ഇന്ന് പുലർച്ചെയോടെയുമാണ് ഇത്രയധികം ഭൂചലനങ്ങൾ അനുഭവപ്പെട്ടത്. ഭൂകമ്പത്തിൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ നിരവധി കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിച്ചു. തിങ്കളാഴ്ച വൈകീട്ട് വെറും 9 മിനിറ്റിനിടെ 5 തവണയാണ് ഭൂചലനമുണ്ടായത്. അവിടെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് ഈ ഭൂകമ്പങ്ങൾ.

ഈ മാസം ആദ്യ ആഴ്ചയിലും ഇവിടെ ഭൂകമ്പം ഉണ്ടായിരുന്നു. അന്ന് അപകടത്തിൽ 14 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് ശേഷം ഈ മേഖലയിൽ 1000-ൽ അധികം ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Share This Post
Exit mobile version