Press Club Vartha

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലിന് തീപിടിച്ചു: ആറുപേർ മരിച്ചു

പട്‌ന: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലിന് തീപിടിച്ചു. അപകടത്തിൽ ആറു പേർ മരിച്ചു. പട്ന ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷനു സമീപമുള്ള ഹോട്ടലിലാണ് തീപ്പിടുത്തം ഉണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു.

ഗോലാംബറിന് സമീപമുള്ള പാൽ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. 20 ഓളം പേരെ കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടുത്തിയതായി പട്ന പൊലീസ് അറിയിച്ചു. അപകടത്തിൽ മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്‌. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Share This Post
Exit mobile version