ഡൽഹി: ട്രെയിൻ യാത്രികർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകാനൊരുങ്ങി റെയിൽവേ. രാജ്യത്ത് 100 സ്റ്റേഷനുകളിലാണ് ആദ്യഘട്ടമെന്ന നിലയിൽ പദ്ധതി ആരംഭിച്ചത്. 150 കൗണ്ടറുകളാണ് സൗജന്യനിരക്കിലുള്ള ഭക്ഷണം വിതരണം ആരംഭിച്ചിരിക്കുന്നത്.
ഇന്ത്യൻ റെയിൽവേയും ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനും (IRCTC) ചേർന്നാണ് പദ്ധതി നടപ്പിലാക്കിയതെ. യാത്രക്കാർക്ക് ഗുണമേന്മയുള്ളതും ശുചിത്വമുള്ളതുമായ ഇക്കണോമി മീൽസ് എന്ന ആശയത്തിനു പുറത്താണ് പദ്ധതി നടപ്പിലാക്കുന്നത്.
20 രൂപ, 50 രൂപ എന്നിങ്ങനെ രണ്ടുനിരക്കിലുള്ള ഉച്ചഭക്ഷണമാണ് ഒരുക്കുന്നത്. ഏഴ് പൂരിയും മസാലക്കറിയും അടങ്ങിയ ജനതാഖാന എന്ന പേരില്‍ അറിയപ്പെടുന്ന ഭക്ഷണത്തിന് 20 രൂപയും തൈര്, ലെമന്‍ റൈസ്, പുളി ചോറ് എന്നിവയ്ക്കും 20 രൂപയാണ് ഈടാക്കുക. അതെ സമയം വെജിറ്റേറിയൻ ഊണിന് 50 രൂപയാണ് നിരക്ക്. കൂടാതെ 200 എം.എൽ. കുടിവെള്ളത്തിനു മൂന്ന് രൂപയാണ് ഈടാക്കുന്നത്.