Press Club Vartha

സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു. 70 വയസായിരുന്നു. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

സംവിധായകന് പുറമെ തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രദ്ധേയനാണ് ഹരികുമാർ. മമ്മൂട്ടിയുടെ മികച്ച ചിത്രങ്ങളിൽ ഒന്നായ സുകൃതം സംവിധാനം ചെയ്തത് ഹരികുമാറാണ്.

ജാലകം, ഊഴം, അയനം, ഉദ്യാനപാലകൻ, സ്വയംവരപ്പന്തൽ, എഴുന്നള്ളത്ത് തുടങ്ങി 18 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തു.

Share This Post
Exit mobile version