Press Club Vartha

സൂര്യാഘാതം; തിരുവനന്തപുരത്ത് കെട്ടിടത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെട്ടിടത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. പാറശാല പ്ലാമുട്ടുകടയിലാണ് സംഭവം നടന്നത്. പ്ലാമൂട്ടുകടയിൽ കെട്ടിടനിർമാണ പണിയിൽ നിൽക്കുന്നതിനിടെയാണ് ഇയാൾക്ക് സൂര്യാഘാതമേറ്റത്.

മാവിളക്കടവ്, കഞ്ചാംപഴിഞ്ചി സ്വദേശി ഫ്രാൻസിസ് ആണ് മരിച്ചത്. 55 വയസായിരുന്നു. പണിയ്ക്കിടയിൽ ഫ്രാൻസിസ് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിൽ ശരീരമാകെ പൊള്ളിയ നിലയിലായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share This Post
Exit mobile version