Press Club Vartha

അരവിന്ദ് കെജ്രിവാളിനു ഇടക്കാല ജാമ്യം അനുവദിച്ചു

ഡൽഹി: മദ്യനയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ആശ്വാസം. കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂൺ‌ ഒന്നു വരെയാണ് ജാമ്യം നൽകിയിരിക്കുന്നത്. സുപ്രീം കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്.

തെരഞ്ഞെടുപ്പു പ്രചാരണത്തിനായാണ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. സുപ്രീംകോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 50 ദിവസത്തോളത്തെ കസ്റ്റഡി കാലാവധിക്ക് ശേഷമാണ് കെജ്രിവാൾ പുറത്തിറങ്ങുന്നത്.

Share This Post
Exit mobile version